പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്
കെ. ആര് വിജയന്
പ്രസിഡൻ്റ്
മേരിക്കുട്ടി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ടോമി തോമസ്
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മിനി വിനോദ്
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
എം.ഐ. ഷിയാസ് ഖാന്
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സതീഷ് ചന്ദ്രന് ജി. ആര്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ അഴുത ബ്ളോക്ക്, പെരുവന്താനം, മ്ളാപ്പാറ, കൊക്കയാര്‍ (ഏതാനും ഭാഗം) വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. 57.36 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് പീരുമേട് പഞ്ചായത്ത്, റിസര്‍വ്വ് ഫോറസ്റ്റ്, പടിഞ്ഞാറ് മുണ്ടക്കയം പഞ്ചായത്ത് (കോട്ടയം), മണിമലയാറ്, വടക്ക് കൊക്കയാര്‍ പഞ്ചായത്ത്, മണിമലയാറിന്റെ പ്രാരംഭ അരുവികള്‍, തെക്ക് മുണ്ടക്കയം പഞ്ചായത്ത് (കോട്ടയം), അഴുതയാറ്, റിസര്‍വ്വ് വനം എന്നിവയാണ്. 1953-ല്‍ പെരുവന്താനം പഞ്ചായത്ത് നിലവില്‍ വന്നു. ഇടുക്കി ജില്ലയുടെ കവാടമായി ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. 57.36 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തില്‍ മുണ്ടക്കയം മുറിഞ്ഞപുഴ വരെയുള്ള 15 കിലോമീറ്റര്‍ ദൂരത്തില്‍ കെ.കെ. റോഡ് കടന്നു പോകുന്നു. ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്താനികളും ഇടകലര്‍ന്ന് ജീവിക്കുന്ന ഈ പ്രദേശം മതമൈത്രിയുടെ മകുടോദാഹരണങ്ങളായി നിലനില്ക്കുന്നു. മലമടക്കുകളില്‍ നിന്നും വെള്ളി ഉരുകി ഒഴുകുന്നത് പോലെ തോന്നിപ്പിക്കുന്ന ചെറു അരുവികള്‍ ഒത്തുചേര്‍ന്ന...